കാഞ്ഞങ്ങാട്: ഓണാഘോഷവുമായി ഹോസ്ദുര്‍ഗ് പോലീസ് കൂട്ടായ്മ ഓണാഘോഷം നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ്, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ , കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ആണ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി. സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി പി മഹേഷ് , വി മോഹനന്‍, പോലീസ് ഓഫീസര്‍മാരായ രതി, സുധീഷ്, അമല്‍ദേവ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സബ് ഇന്‍സ്‌പെക്ടര്‍മാരായ സി വി രാമചന്ദ്രന്‍ , മധുസൂദനന്‍ എന്നിവരെ ആദരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ സ്വാഗതവും ശ്രീജേഷ് നന്ദി
പറഞ്ഞു.
