സൗത്ത് വെസ്റ്റ് ഐ ടി എഫ് തായ്‌കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്ക് പൗരസ്വീകരണം നടത്തി. കേരളത്തിലെ വേണ്ടി 18 മെഡലുകള്‍ നേടിയമാസ്റ്റേഴ്‌സ് തായ്‌കൊണ്ടോ അക്കാദമിയിലെ കുട്ടികള്‍ക്കാണ് സ്വീകരണം നല്‍കിയത്

കാഞ്ഞങ്ങാട്:ചെന്നൈയില്‍ വെച്ച് നടന്ന ഇരുപതാമത് സൗത്ത് വെസ്റ്റ് ഐ ടി എഫ് തായ്‌കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് ഒന്നാമത് ഇല്‍ദോ നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ കുട്ടികളെ അനുമോദിച്ചു.കേരളത്തിന് വേണ്ടി 8 സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ 18 മെഡലുകള്‍ നേടിയ കല്ലൂരാവിയിലെ മാസ്റ്റേര്‍സ് തായ്‌കൊണ്‍ണ്ടോ അക്കാദമിയിലെ പി എ സയാന്‍ അഹമ്മദ്,
ജാന്‍വി ജെസ്‌ന , വിപിന്‍, സ്വാലിഹ് ബിന്‍ ഷമീര്‍, സി ശ്രീദയ, വി വി ആദിത്യന്‍ , ടി പി സിനാന്‍ , പി വിഷ്ണുജ, ജന്ന ബിന്‍ത് ഷമീര്‍,
കെ പി നിധിയ, തന്മയ സുകേഷ് എന്നിവര്‍ക്കാണ് സ്വീകരണവും അനുമോദനവും നല്‍കിയത്. കല്ലൂരാവി മാസ്റ്റേര്‍സ് തായ്‌കൊണ്‍ണ്ടോ അക്കാദമിയില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങ് കാഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അനീശന്‍ ഉദ്ഘാടനം ചെയ്തു. മുപ്പത്തി ആറാം വാര്‍ഡ് കൗണ്‍സിലര്‍ സെവന്‍ സ്റ്റാര്‍ അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സ്സൈസ് ഓഫീസര്‍ സി കെ വി സുരേഷ് മുഖ്യാതിഥിയി. കൗണ്‍സിലര്‍മാരായ ഫൗസിയ ഷരീഫ്, ടി ബാലകൃഷ്ണന്‍, തൈയ്‌കോണ്‍ണ്ടോ മാസ്റ്റര്‍ കെ വേണുഗോപാലന്‍, ഡോക്ടര്‍ എന്‍ ബാബു എന്നിവര്‍ സംസാരിച്ചു. മാസ്റ്റേര്‍സ് തായ്‌കൊണ്ടോ അക്കാദമി ട്രെയ്‌നര്‍ ഷമീര്‍ മൂവാരിക്കുണ്ട് സ്വാഗതവും രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു

error: Content is protected !!