കാഞ്ഞങ്ങാട്:കലാസാംസ്‌കാരിക മേഖലയില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുച്ചിലോട്ട് കലാസംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയവരെയും അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചവര്‍ക്കുമുള്ള അനുമോദനവും ഓണാഘോഷവും വിവിധ നടത്തി.പാസിംഗ് ദ ബോള്‍,കസേര കളി,ചട്ടി പൊട്ടിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍,വടംവലി തുടങ്ങിയ കായിക മത്സരങ്ങളും, സംസ്‌കാരിക വേദി അംഗങ്ങളും,പ്രദേശവാസികളുടെയും ഗാനാലാപനം,സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും നടന്നു. സംസ്‌കാരിയ സമ്മേളനം കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒളിപിക് അസോസിയേഷന്‍ പ്രസിഡന്റ് എം പ്രതീഷ് വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.സാംസ്‌കാരിക വേദി പ്രസിഡണ്ട് പി വി രാജേഷ് കുമാര്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ കെ വി ലക്ഷ്മി, രക്ഷാധികാരി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വേദി സെക്രട്ടറി എം വി മഹേഷ് സ്വാഗതവും ജോയിന്‍ സെക്രട്ടറി രതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
