നീലേശ്വരം:സ്നേഹത്തിന്റെയും,സൗഹൃദത്തിന്റെ,കൂട്ടായ്മയും പങ്കുവെച്ച് ഇന്റര്‍നാഷണല്‍ ലയണ്‍സ് ചോയ്യംങ്കോട് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും പാലാത്തടം സീമാക്സ് ഹാറിസോണ് ഹാളില്‍ വെച്ച് ആഘോഷിച്ചു, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും, ക്ലബ്ബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ വിനോദ പരിപാടികളും അരങ്ങേറി. ലൈന്‍സ് ക്ലബ്ബ് സെക്രട്ടറി വസന്തന് പി തൊളേനിയുടെ അധ്യക്ഷതയില്‍ ക്ലബ്ബ് പ്രസിഡന്റ് രഘുനാഥന് കെ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ട്രഷറര്‍ ഷാജി എം ഡി, അനീഷ് ചായ്യോത്ത് , മനോജ് വി വി എന്നിവര്‍സംസാരിച്ചു.
