കാഞ്ഞങ്ങാട്: മക്കളുടെ മര്‍ദ്ദനത്തല്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മാതാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊന്നക്കാട് വെങ്കല്ലിലെ കിഴക്കരക്കാട്ട് വീട്ടില്‍ പരേതനായ സെബാസറ്റിയന്റെ ഭാര്യ റോസമ്മ സെബാസ്റ്റ്യനെ (84) യാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . മക്കളായ ജോളി ജോസഫ്, ജോസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അടിച്ച് പരിക്കേല്പിച്ചുവെന്നും വീട്ടില്‍ നിന്നും പുറത്തേക് തള്ളിയെന്നുമാണ് പറയുന്നത്. പരിക്കേറ്റ റോസമ്മയെ ആദ്യം വെള്ളരിക്കുണ്ട് ആ ശുപത്രിയില്‍ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമം സംബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. പതിനാറ് ഏക്കറോളം ഭൂസ്വത്ത് ഉണ്ടായിരുന്ന റോസമ്മയെ എല്ലാം തട്ടിയെടുത്ത ശേഷം മക്കള്‍ തള്ളിക്കളയുകയായിരുന്നുവത്രെ. ഇത് സംബന്ധിച്ച് റോസമ്മ ഭീമനടി ഗ്രാമ ന്യായ ലയയില്‍ നല്‍കിയ അന്യായത്തില്‍ കോടതി താല്കാലിക ഉത്തരവ് പുറപ്പെടുവിച്ചത് നിലവിലുണ്ട്. ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമിറ്റി സൗജന്യ അഭിഭാഷകനെയും നിയമിച്ചിരുന്നു. ഇതിനിടയിലാണ് അക്രമം
