എം എ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് സപര്യ വിവര്‍ത്തന സാഹിത്യ പുരസ്‌കാരം

കാഞ്ഞങ്ങാട് : സപര്യ സാംസ്‌കാരിക സമിതിയുടെ വിവര്‍ത്തനസാഹിത്യ പുരസ്‌കാരം കരിവെള്ളൂരിലെ എം എ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് . മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് ഡോ ആര്‍ സി കരിപ്പത്തിന്റെ തെയ്യ പ്രപഞ്ചം ഉള്‍പ്പെടെ ഏഴോളം ഗ്രന്ഥങ്ങള്‍ മികച്ച രീതിയില്‍ മൊഴിമാറ്റം നടത്തിയത് പരിഗണിച്ചാണ് പുരസ്‌കാരം.പതിനായിരം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.സപ്തംബര്‍ 23 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഡോ ആര്‍ സി കരിപ്പത്ത് സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, സപര്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദകൃഷ്ണന്‍ എടച്ചേരി, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ പട്ടേന, ട്രഷറര്‍ കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!