ബന്തടുക്ക: 1978- 79 എസ്എസ്എല്‍സി ബാച്ച് ബന്തടുക്കയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും,
ബന്തടുക്കല യണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തി. പൂക്കള മത്സരം, നാടന്‍ പാട്ടുകള്‍, സിനിമാറ്റിക്ക് ഡാന്‍സ്, തുടങ്ങിയ ഒട്ടേറെ കലാ പരിപാടികളും, കായിക മത്സരങ്ങളും നടത്തപ്പെട്ടു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപനത്തിനുള്ള കേരളസംസ്ഥാന അവാര്‍ഡ് ലഭിച്ച,
എസ്എസ്എല്സിബാച്ച് അംഗമായ പി.ഗോപാലകൃഷ്ണന്റെ ഭാര്യ വനജ ടീച്ചര്‍ക്ക് സ്നേഹതീരം കൂട്ടായ്മയുടെ സ്നേഹാദരവ് നല്‍കുകയും, ഈ വര്ഷംഎംബിബിഎസ് ബിരുദം നേടിയഎസ്എസ്എല്സി ബാച്ച് അംഗമായ പി.നാരായണന്റെ മകള്‍ മേഘന നാരായണനും, ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍, എസ്എസ്എല്‍സി ബാച്ച് അംഗമായ സതി കോടോത്തിന്റെ മകന് വിസ്മയ്.കെ.ചന്ദ്രശേഖരനും അനുമോദനവും നല്‍കുകയും മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്തു.
സംഘാടക സമിതി ചെയര്മാന് നാരായണന് ബേത്തൂര്‍പാറ അദ്ധ്യക്ഷത വഹിച്ചു. സ്നേഹതീരം എസ്എസ്എല്‍സി ബാച്ചിനെ പ്രതിനിധീകരിച്ച് കെ.ബലരാമന്, എ.ഗോപാലകൃഷ്ണന് ശാന്ത എന്‍, ശ്യാമള ശ്യാമള പി.വി ജോസ് എന്‍.ജെ, രാധ.തട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ചന്ദ്രന്.പി.സ്വാഗതവും ട്രഷറര്‍ സതീശന്.പി.നന്ദിയുംപറഞ്ഞു.
