കാഞ്ഞങ്ങാട്: പണ്ഡിതനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബല്ലാകടപ്പുറം സയ്യിദ് മൗലാ സ്റ്റഡി സെന്റര്‍ സ്ഥാപകനുമായ ഹസൈനാര്‍ മാങ്കൂല്‍ (56)അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് മംഗലാപുരം ആശുപ ത്രിയില്‍ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നു. സുന്നീ പ്രവര്‍ത്തന രംഗത്തും സജീവം. വലിയ സുഹൃദ് ബന്ധ ങ്ങള്‍ക്കുടമയായിരുന്നു.അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാര്‍ ഉന്നത പദവികളി ലെത്തിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ബല്ലാകടപ്പുറം സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതംചെറുവത്തൂര്‍പയ്യങ്കിയിലായിരുന്നു താമസം.
പരേതരായ മാങ്കുല്‍ കുഞ്ഞബ്ദുല്ല – ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹ്സിന.മക്കള്‍: ഖദീജത്തുല്‍ കു
ബ്‌റ (അധ്യാപിക അല്‍ ഖമര്‍),മുഹമ്മദ് ഹാഷിര്‍ (ദുബായ്), അബ്ദുല്ല (വിദ്യാര്‍ത്ഥി )
സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, മുസ്തഫ ഫൈസി, ഇബ്രാഹിം, ഫാത്തിമ, പരേതനായ അബ്ദുള്‍റഹ്‌മാന്‍ഫൈസി.
