കാഞ്ഞങ്ങാട്: പത്തുവയസുകാരനെ ഹോസ്റ്റലില്‍ ലൈംഗികമായി പീ ഡിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് അറസ്റ്റ് ചെയ്തു. മാലോത്തെ രാജേഷിനെയാണ് (38)വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ. പി.സതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി.ജയരാജന്‍ അറസ്റ്റു ചെയ്തത്. ഓണത്തിന് ഹോസ്റ്റലിന് അവധി നല്‍കിയതിനെ തുടര്‍ന്ന് മറ്റ് കുട്ടികള്‍ ലീവില്‍ നാട്ടിലേക്ക് പോവുകയായിരുന്നു. പീഡനത്തിനിരയായ കുട്ടി വാര്‍ഡനൊന്നിച്ച് ഹോസ്റ്റലില്‍ തന്നെ താമസിക്കുകയായിരുന്നു. ഇതിനിടയില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ വാര്‍ഡന്‍ ലൈംഗീകമായി പീ ഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും വാര്‍ഡനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ
രാജേഷിനെ റിമാന്റ്ചെയ്തു.
