നീലേശ്വരം : ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിപിന്‍ വരയിലും കൂട്ടുകാരും ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഗ്രൗണ്ടില്‍ അടുത്തുള്ള ആ സ്ഥലത്തേക്ക് ഓടിയത്. സ്ഥലത്തെത്തിയ വിപിനും സംഘവും കണ്ടത് 14 കോലോളം ആഴത്തിലുള്ള നിറയെ വെള്ള മുള്ള കിണറ്റില്‍ വീണിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഡിഫന്‍സിന്റെ ട്രെയിനിങ് കിട്ടിയ വിപിന്‍ തന്റെ ഗ്യാങ്ങ് ആയ കുമ്പളപള്ളി ‘ ഗ്യാങ്ങ് ബോയ്സ് ‘ ക്ലബ്ബിലെ അംഗങ്ങളോട് എത്രയും പെട്ടെന്ന് കയര്‍ എത്തിക്കാനും ആഴമേറിയതും നിറയെ വെള്ളവുമുള്ള കിണറ്റിലേക്ക് ഇറങ്ങി ആ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.ആഷിക്കും കൂട്ടുകാരും അവിടെ ബോള്‍ കളിക്കുകയായിരുന്നു കളിക്കുന്നതിനിടയ്ക്ക് ബോള്‍ ദൂരേക്ക് തെറിച്ചു പോയി ബോള്എടുക്കാന് ചെന്ന ആഷിക് ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.വിഷ്ണു പാര്‍വതി ദമ്പതികളുടെ മകനായ കുമ്പള പള്ളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ‘ആഷിക്’ കാഞ്ഞങ്ങാട് അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവില്‍ ഡിഫന്‍സില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതുകൊണ്ട് മാത്രമാണ് കരുത്തോടെ കരുതലോടെ കൂലിപ്പണിക്കാരനായ വിപിന്വരയിലിന് ആഷിക്കിനെ രക്ഷപ്പെടുത്താന്‍ പറ്റിയത് എന്ന് തന്റെ ഗ്യാങ്ങ് ബോയ്സിലെ കൂട്ടുകാരോട്പറഞ്ഞു.
