പെരിയ ഹൈസ്‌കൂള്‍ 1973-74 വര്‍ഷ 10-ാം ക്ലാസ്സ് സ്‌നേഹസംഗമം സംഘടിപ്പിച്ചു

പെരിയ ഗവ ഹൈസ്‌കൂള്‍ 1973-74 വര്‍ഷപത്താം ക്ലാസ്സ് കൂട്ടായ്മ സ്‌നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു. പെരിയ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സ്‌നേഹ സംഗമത്തില്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 അംഗങ്ങള്‍ പങ്കെടുത്തു . അന്നത്തെ അധ്യാപകരായ പി.കെ കുമാരന്‍ നായര്‍, എ. കമ്മാരന്‍ നായര്‍ എ.പി ശങ്കരന്‍ എബ്രാന്തിരി, പി.കരുണാകരന്‍ നായര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് പി.കുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. അധ്യാപകരുടെ അനുഗ്രഹ പ്രഭാഷണവും സാന്നിധ്യവും പഴയ സ്‌കൂള്‍ ജീവിതത്തെ ഒരിക്കല്‍ കൂടി ആസ്വദിക്കാനുള്ള അനുഭവമായി മാറി. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ആര്‍.മാധവന്‍, വി.കുമാരന്‍, കെ. കുമാരന്‍ , എം രവിന്ദ്രന്‍ നമ്പ്യാര്‍, കെ നളിനി, കെ.ബി സുബ്രഹ്‌മണ്യന്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!