എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണാഘോഷം നടത്തി; മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഖാലിദ് ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്:എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഓണാഘോഷം ആഘോഷോത്സാഹത്തോടെ സംഘടിപ്പിച്ചു.
മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഖാലിദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഓണത്തിന്റെ സാമൂഹിക, സാംസ്‌കാരിക മഹത്വവും, മനുഷ്യരെ ഏകോപിപ്പിക്കുന്ന സന്ദേശവും ഉദ്ഘാടകന്‍ വിശദീകരിച്ചു എം ആര്‍ എസ് സിഇഒ ഡോ. മനോജ് വി എന്‍ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലെ കൂട്ടായ്മയും, കലാസാംസ്‌കാരിക പരിപാടികളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസവും, സമഗ്ര വികസനത്തിനുള്ള അവസരങ്ങളും എടുത്തുകാട്ടി. വിനോദ്,അഡ്വ. മധുസൂദനന്‍ ശ്രീകുമാര്‍ ,ശ്വേത,പ്രിയ.സി,അമിതഎന്നിവര്‍ സംസാരിച്ചു. എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്റര്‍ ഡയറക്ടര്‍ പ്രസാദ് കരിച്ചേരി
സ്വാഗതവും . ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിഖില നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി കലാപരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തിരുവാതിര വഞ്ചിപ്പാട്ട്,നാടോടി നൃത്തം, നാടകാവിഷ്‌കാരം തുടങ്ങിയവ എല്ലാവരെയും ആകര്‍ഷിച്ചു. പരമ്പരാഗത ഓണക്കളികളായ ഉരി അടിക്കല്‍, വടംവലി , പൂക്കള മത്സരം എന്നിവയും പരിപാടിക്ക് വര്‍ണ്ണാഭമായ നിറം നല്‍കി. ഉത്സവത്തിന്റെ ആവേശത്തില്‍ മുഴുകി, ഒത്തൊരുമയും സഹകരണവുമൊക്കെയാണ് ആഘോഷം നല്‍കിയ ഏറ്റവും വലിയ സന്ദേശമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. ഓണസദ്യയും നടന്നു.

error: Content is protected !!