കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി. ആര്‍. സുരേന്ദ്രനാഥ് അന്തരിച്ചു

തൃക്കണ്ണാട്: തൃക്കണ്ണാട് ‘ദേവീകൃപ’യില്‍ മുന്‍ പ്രവാസിയും കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ വി. ആര്‍. സുരേന്ദ്രനാഥ് (68) അന്തരിച്ചു. കോട്ടിക്കുളം- ബേക്കല്‍ ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍, ധീവരസഭ ജില്ലാ കമ്മിറ്റി അംഗം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. അച്ഛന്‍:
പരേതനായ വി. രാമന്‍ മാസ്റ്റര്‍( ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ സ്ഥാപക കമ്മിറ്റി കണ്‍വീനര്‍ , കോട്ടിക്കുളം ഗവ. ഫിഷറീസ് യു. പി. സ്‌കൂള്‍ പ്രധാനാ ധ്യാപകന്‍).അമ്മ: പരേതയായ ദേവി ടീച്ചര്‍ ( കോട്ടിക്കുളം ഫിഷറീസ് യു. പി സ്‌കൂള്‍ മുന്‍ അധ്യാപിക). ഭാര്യമാര്‍: ഉഷ, കെ എസ് രാജലക്ഷ്മി. മകള്‍ സിമ്രാന്‍ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: വി. ആര്‍. വിദ്യാസാഗര്‍ (ഡി സി സി ജനറല്‍ സെക്രട്ടറി), വി ആര്‍ ശിവദാസ് (റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്), വി ആര്‍ ശശികലദേവി, പരേതരായ വി.ആര്‍ മനോഹരന്‍, വി ആര്‍. രാജാറാം മോഹന്‍ റോയ്. സംസ്‌കാരം തിങ്കളാഴ്ച 11.30ന് മലാംകുന്ന് സമുദായ ശ്മാശാനത്തില്‍.

error: Content is protected !!