കാഞ്ഞങ്ങാട്:കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, സ്വയം പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും,മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ മികച്ച വിദ്യാഭ്യാസം ഉണ്ടാക്കുന്നതിനും ആയി ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്യാം- പോ കരാട്ടെ യും അക്കാദമി ഓഫ് ഏഷ്യന്‍ ഫൈറ്റിംഗ് ആര്‍ട്സും ചേര്‍ന്ന് ജില്ല ഇന്റര്സല് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നു. ബല്‍റ്റ്, വെയിറ്റ്ഇനങ്ങളില്,കാതാസ്, കുമിത്ത ചാമ്പ്യന്‍ഷിപ്പ് നടന്നത്. നിരവധി കുട്ടികള്‍ പങ്കെടുത്ത് പുല്ലൂര്‍ സ്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ ഉദ്ഘാടനം ചെയ്തു.രത്നാകരന് മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു.പോലീസ് ഉദ്യോഗസ്ഥരായ ശശിധരന് പുല്ലൂര്‍,രതീഷ് കുറ്റിയാട്ട്,വിനു പുല്ലൂര്‍,വയനാട് ചീഫ് ഇന്‍സ്ട്രകര്‍ ജിനു മോന്‍സി ജോണ്‍,കണ്ണൂര്‍ ചീഫ് ഇന്‍സ്ക്ടര്‍ എം എസ് മോഹനന് എന്നിവര്‍ സംസാരിച്ചു. രമേശന് മണലില്‍ സ്വാഗതവും അശ്വിന് ചന്ദ്രന് നന്ദിയും പറഞ്ഞു.
