ശ്രീകൃഷ്ണജയന്തിക്കൊരുങ്ങി ഗോകുലം ഗോശാല

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നാളെ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. കാലത്ത് 9 മണിക്ക് കെ എസ് കുമാര്‍ തുരുത്തിയുടെ നാദാര്‍ച്ചനയോടെ ആരംഭിച്ച് തുടര്‍ന്ന് സൂര്യ നന്ദന്‍, ദേവന്‍ അന്തിക്കാട് , അനഘ പി എസ്, മീനു മണികണ്ഠന്‍, ഗീത സാരഡ്ക്ക, വൈഷ്ണവി എസ് ഭട്ട്, സുധീക്ഷ, സമന്വിത ഗണേഷ് തുടര്‍ന്ന് നന്ദി മണ്ഡപത്തില്‍ നാദാര്‍ച്ചന നടത്തും. ഉച്ചക്ക് മൂന്ന് മണിക്ക് പ്രശസ്ത മൃദംഗവിദ്വാന്‍ ബാംഗ്ലൂര്‍ അര്‍ജുന്‍ കുമാര്‍, പ്രശസ്ത വയലിന്‍ വാദക ചാരുലത രാമാനുജം എന്നിവര്‍ നേതൃത്വം നല്‍കുന്ന സമ്പ്രദായ ഭജനയും ഹൈദരാബാദില്‍ നിന്നുമുള്ള ‘ഹേതി ‘നൃത്ത സംഘത്തിന്റെ നൃത്ത പരിപാടിയും ഉണ്ടാകും
വൈകുന്നേരം 6 മണിക്ക് വിശ്വ പ്രസിദ്ധനായ പുല്ലാങ്കുഴല്‍ വാദകന്‍ പ്രവീണ്‍ ഗോഡ്കിണ്ടി അവതരിപ്പിക്കുന്ന വേണുഗാനം .രാത്രി 9 മണിക്ക് ചെങ്കോട്ടെ ഹരി ഹര സുബ്രഹ്‌മണ്യം അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനത്തോടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും

error: Content is protected !!