സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

വെള്ളിക്കോത്ത്: അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങള്‍ക്കായി നിരന്തരം പോരാടിയ ധീരനായ സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണവും സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കോത്ത് വച്ച് നടന്നു. കെ. വി. കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. ഗിനീഷ് അധ്യക്ഷത വഹിച്ചു. എം. പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു.വി. വി. തുളസി സ്വാഗതം പറഞ്ഞു.

പെരിയ : അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങള്‍ക്കായി അനുസ്യുതം പോരാടിയ ധീരനായ സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണവും സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരളത്ത് വച്ച് നടന്നു. ഗംഗാധരന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സുനു ഗംഗാധരന്‍, വി നാരായണന്‍ മാസ്റ്റര്‍, എം.വി. നാരായണന്‍, എ. കൃഷ്ണന്‍, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു

 

കരിന്തളം:സി പി എം ജനറല്‍ സെക്രട്ടറി ആയിരുന്നു സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാമരത്ത് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായ കയനി മോഹനന്‍, ടി പി ശാന്ത ,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സതീശന്‍ പി ശാര്‍ങ്ങി എന്നിവര്‍ സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി വരയില്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പെരിയ :സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി ആയിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി പി ശ്യാമള ദേവി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി കൃഷ്ണന്‍ അധ്യക്ഷനായി. സിപിഎം ഏരിയ കമ്മിറ്റി അംഗം എന്‍ ബാലകൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം വി സുമ, ഷാജീവന്‍ ടി, ഹരി വില്ലാരംപതി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം മോഹനന്‍ സ്വാഗതം പറഞ്ഞു.

രാവണീശ്വരം : സീതാറാം യെച്ചൂരിയുടെ ദീപ്തസ്മരണ പുതുക്കി ദര്‍ശിനികവും സംഘടനാപരവും പ്രായോഗികവുമായ കാര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിച്ച പ്രതിഭാശാലിയായ കമ്മ്യൂണിസ്റ്റും സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നസീതാറാം യെച്ചൂരിയുടെ ഒന്നാംചരമ വാര്‍ഷിക ദിനം സിപിഐഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതാറാം യെച്ചൂരി അനുസ്മരണ പ്രഭാഷണവും പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള പഠന ക്ലാസ് സംഘടിപ്പിച്ചു രാവണീശ്വരം കളരിക്കാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു ടി ശശിധരന്‍ അധ്യക്ഷനായിരുന്നു എ .കൃഷ്ണന്‍. കെ. ശശി. എം ബാലകൃഷ്ണന്‍. പി.കെ ബാലന്‍. ദിപുരാജ് എന്‍. സി. രവി .വിവേക്. ശ്രീധരന്‍ എ. പുഷ്പ എം.ജി. രതിഷ് വെള്ളം തട്ട-‘ എന്നിവര്‍. സംസാരിച്ചു ഒ.മോഹനന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!