കെസിസിപിഎല്‍ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളത്ത് 27ന് തുറക്കും; നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും

നീലേശ്വരം :കെസിസിപിഎല്‍ നേതൃത്വത്തില്‍ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളത്ത്
സെപ്റ്റംബര്‍ 27ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി രൂപീകരണ യോഗം 18ന്
കാസര്‍കോട് :കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിന്തളം( തലയടുക്കം)ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27-ന് വൈ: 3.30 ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും

കമ്പനിയുടെ വിവിധ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൊന്നാണ് പെട്രോള്‍ ഔട്‌ലെറ്റുകള്‍. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാള്‍ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോള്‍ പമ്പിലേക്ക് കമ്പനിയെ നയിച്ചത്.. സ്ഥാപനത്തിന്റെ വളര്‍ച്ചയും വിവിധ പുതിയ വ്യവസായ സംഭരങ്ങള്‍ ആരംഭിച്ച് കമ്പനിയെ കൂടുതല്‍ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
പരിപാടയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം സെപ്റ്റംബര്‍ 18 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പെട്രോള്‍ – ഡീസല്‍ വില്‍പ്പനക്ക് പുറമേ ഓയില്‍ ചെയ്ഞ്ച്, ഫ്രീ എയര്‍ സര്‍വ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ വില്‍പ്പനയില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് പാപ്പിനിശ്ശേരി യൂണിറ്റ് നേടിയിട്ടുണ്ട്. കൂടാതെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സ്റ്റാള്‍ ആരംഭിക്കുവാനും കമ്പനിക്ക് പദ്ധതിയുണ്ട്. കലര്‍പ്പിലാത്തതും നല്ല സര്‍വ്വീസും എന്നതാണ് ‘കമ്പനിയുടെ മുഖമുദ്ര. വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കമ്പനിക്ക് കഴിഞ്ഞു. എല്ലാ പെട്രോള്‍ പമ്പിനോടും ചേര്‍ന്ന് റിഫ്രഷ്‌മെന്റ് സെന്റര്‍, സ്റ്റോര്‍ എന്നീ സൗകര്യങ്ങളും ഒരുക്കും .ഈ സാമ്പത്തിക വര്‍ഷം തന്നെ പാലക്കാട് കഞ്ചിക്കോട് കാന്‍ഫ്ര പാര്‍ക്കില്‍ അഞ്ചാമത്തെ പെട്രോള്‍ പമ്പ് ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണനുംപറഞ്ഞു

 

error: Content is protected !!