മാങ്ങാട്ടെ പുതിയവീട് തറവാട് കാരണവര്‍ കൊട്ടന്‍ മാങ്ങാട് അന്തരിച്ചു

ഉദുമ: മാങ്ങാട്ടെ പുതിയവീട് തറവാട് കാരണവര്‍ കൊട്ടന്‍ മാങ്ങാട് (83) അന്തരിച്ചു. പ്രമുഖ കര്‍ഷകന്‍ ആയിരുന്ന ഇദ്ദേഹം അന്‍പത് വര്‍ഷക്കാലം മാങ്ങാട്ട് ഹോട്ടല്‍ നടത്തിയിരുന്നു. പരേതരായ കൊറഗന്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്മിണി. മക്കള്‍: അശോകന്‍, കൃഷ്ണന്‍, മണികണ്ഠന്‍,ജയന്‍, ദീപ. മരുമക്കള്‍: സന്ധ്യ, ദീപ, രമ്യ, കൃപ, രമേശന്‍. സഹോദരങ്ങള്‍: കുട്ട്യന്‍, ബാബു, കുഞ്ഞിരാമന്‍, ജാനകി, ചോയിച്ചി, പരേതരായ കാരിച്ചി,കൃഷ്ണന്‍, അമ്പു.

error: Content is protected !!