പാണത്തൂര്‍ : എംഡിഎംഎയും, കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാണത്തൂര്‍ നെല്ലിക്കുന്നിലെ പരുത്തിപ്പള്ളികുന്നില്‍ സജല്‍ ഷാജിയെ (23) ആണ് രാജപുരം എസ് ഐ കെ. ലതീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 0.790 ഗ്രാം എംഡിഎംഎ യും , 6.740 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 7.15 നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍
ബസ്സിറങ്ങി നടന്ന് വരവേ പാണത്തൂര്‍ നെല്ലിക്കുന്നിലെ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. സിസിടിവി ടെക്നീഷ്യനായ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച എംഡിഎയും കഞ്ചാവും കണ്ടെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കൈവശം വച്ചതിന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പരിശോധന സംഘത്തില്‍ എസ്ഐ കരുണാകരന്, എഎസ്ഐ ഓമനക്കുട്ടന്, എസ് സിപിഒ രൂപേഷ് , ഡ്രൈവര്‍ വിനോദ് എന്നിവരുടെ ഉണ്ടായിരുന്നു.
