കാഞ്ഞങ്ങാട്:ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ഒരുക്കിയ നവീകരിച്ച സ്‌കൂള്‍ ലൈബ്രറിയുടെ സമര്‍പ്പണം നടന്നു.
എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങള്‍ കാണുമ്പോള്‍ നമുക്ക് വായിക്കാനുള്ള പ്രേരണ ഉണ്ടാകും എന്നും,പുതിയ കാലഘട്ടത്തിലെ ഡിജിറ്റല്‍ വായന മികച്ചതാണെങ്കിലും പുസ്തകം ആകുമ്പോള്‍ നമുക്ക് എഴുത്തുകാരന്റെ ഭാഷയെ തലോടാനും,സ്‌നേഹിക്കുവാനും,സാധിക്കുന്നു എന്നും,ദുര്‍ഗയുടെ വ്യാപ്തികൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ഈയൊരു പ്രവര്‍ത്തനത്തിലൂടെസാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം കഴിഞ്ഞ ദിവസം ഉണ്ടായ അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ ഭാഗമായുള്ള കേക്ക് മുറിക്കലും സ്‌കൂളില്‍ നടന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ: പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ എ പുരുഷോത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ എം മുകുന്ദനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.നഗരസഭാചെയര്‍പേഴ്‌സണ്‍ കെ വി സുജാത വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ കാര്‍ഡ് വിതരണം ചെയ്തു.എഴുത്തുകാരായഅംബികാസുതന്‍ മാങ്ങാട്, പി വി കെ പനയാല്‍, പി വി ഷാജികുമാര്‍,കൗണ്‍സിലര്‍മാരായ കുസുമഹെഗ്ഡെ, എന്‍ അശോക് കുമാര്‍,പിടിഎ പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: എന്‍ വേണുഗോപാലന്‍,സ്‌കൂള്‍ എച്ച് എം പി സുമ,മുന്‍ പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍ മേലത്ത്, പൂര്‍വ വിദ്യാര്‍ത്ഥി അംഗം പി ദിവാകരന്‍,ദുര്‍ഗ മുപ്പതും ഒപ്പരം കൂട്ടായ്മ പ്രതിനിധി ജയന്തിജയരാജ്, സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്ത നിധില്‍ കൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വര്‍ക്കിംഗ് ചെയര്‍മാന്‍ പി പി കുഞ്ഞു കൃഷ്ണന്‍ നായര്‍ സ്വാഗതവുംകൂട്ടായ്മ ട്രഷറര്‍ പി ഉണ്ണികൃഷ്ണന്‍ നന്ദിയുംപറഞ്ഞു
