മേല്‍പറമ്പ്: ജിംഖാന മേല്പറമ്പ,ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘ചിറകുകളിലേറി, ചക്രവാള ങ്ങള്‍ക്കപ്പുറം’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.ചന്ദ്രഗിരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് ഡോ. ശരീഫ് പൊവ്വല്‍ നേതൃത്വം നല്‍കി.ജിംഖാന മേല്‍പറമ്പ് പ്രസിഡന്റ് ഫസല്‍ റഹ്‌മാന്‍ എഫ് ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ സ്വാഗതം പറഞ്ഞു. റാഫി പള്ളിപ്പുറം വിഷയവതരണവും,
റഹ്‌മാന്‍ ഡി എല്‍ ഐ, അബൂബക്കര്‍ തുരുത്തി തുടങ്ങിയവര്‍ ഉപഹാരം വിതരണം ചെയ്തു. ആരിഫ് ഒരവങ്കര, ഹെഡ് മാസ്റ്റര്‍ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പള്‍ സീന ടീച്ചര്‍, അബൂബക്കര്‍ കടങ്കോട്, മുഹമ്മദ് കോളിയടുക്കം,സുനില്‍ മാഷ്, തമ്പ് മേല്പറമ്പ സെക്രട്ടറി പുരുഷോത്തമന്‍, ചന്ദ്രഗിരി ക്ലബ് സെക്രട്ടറി ആസിഫ് പാറ എന്നിവര്‍ പ്രസംഗിച്ചു. മഹ്റൂഫ്, റംഷാദ്, ചന്ദ്രന്‍ ബാട്ട, ഹാരിസ്, ബുനിയ, ഹുസൈന്‍, അബ്ദുള്ള, ഫൈസല്‍ ഉലൂജി, ദാവൂദ് തുടങ്ങിയവര്‍പങ്കെടുത്തു.
