കാഞ്ഞങ്ങാട് : മേലടുക്കത്തെ റോഡുകള്‍ പൊട്ടി പൊളിഞ്ഞു യാത്രയാത്ര ദുരിതത്തില്‍ നാട്ടുകാര്‍. നഗരസഭയിലെ എട്ടാം വാര്‍ഡില്‍ നാഷണല്‍ ഹൈവേ 66മായി ബന്ധപ്പെട്ട മേലടുക്കം റോഡ് കഴിഞ്ഞ 10 വര്‍ഷത്തോളമായി ടാര്‍ ചെയ്തിട്ട്. നാഷണല്‍ ഹൈവേ 66ന്റെ 6 വരി പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മേലടുക്കം റോഡുമായി ബന്ധപ്പെട്ട ടാര്‍ ചെയ്തിരുന്ന ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി ഗതാഗത തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കടക്കം അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയതുമുതല്‍ മേലടുക്കം റോഡ് ശോചനിയവസ്ഥയിലാണ്. നിലവില്‍ റോഡിനോട് നഗരസഭ കാണിക്കുന്ന അവഗണനക്ക് എതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകിയ സമിതി രൂപീകരിച്ചു. യോഗത്തില്‍ ഫാദര്‍ പീറ്റര്‍ പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു, അഡ്വ. മാത്യു നിയമോപദേശം നല്കി യുവജന പ്രതിനിധി റോയ് ജോര്‍ജ് ശോചനിയാവ സ്ഥയെ പറ്റി സംസാരിച്ചു.ജനകിയ സമിതിയുടെ സെക്രട്ടറി സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍ സ്വാഗതവും ഇമ്മനുവേല്‍ ആംബ്രോസ് നന്ദിയും പറഞ്ഞു.
