കാഞ്ഞങ്ങാട്. ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ ഒളിമ്പിക്സ് മേളയുടെ ആദ്യ ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങും ലോഗോ പ്രകാശനവും നടത്തി. സംസ്ഥാന ദേശീയ മേളകളില്‍ മെഡലുകള്‍ വാങ്ങിയ പ്ലസ് ടു വിദ്യാര്കളായ അവന്തിക വി, നിസാമുദ്ദീന്‍ കെ, എട്ടാംതരം വിദ്യാര്‍ഥിനി അര്‍ച്ചന എം , പത്താംതരം വിദ്യാര്‍ത്ഥി ദേവ് സുധീര്‍ എന്നിവര്‍ ചേര്‍ന്നാണ് മേളയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ഇതോടൊപ്പം നടന്ന ആദ്യ ഫണ്ട് ശേഖരണം ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് എം രാഘവന് തരംഗ് വിനോദില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ വേണുനാഥന് സ്വാഗതം പറഞ്ഞു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് പി സുമ നന്ദി പറഞ്ഞു.
