അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 17, 16 വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു: ഒരാള്‍ അറസ്റ്റില്‍

അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 17 കാരിയെ പീഡിപ്പിച്ചുയെന്ന പരാതിയില്‍ പ്രവാസിയായ മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ്  എന്നിവര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. സംഭവത്തില്‍ പാറപ്പള്ളി കേളു കൊച്ചിയിലെ വിജയനെ (47) യാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പിതാവും പീഡിപ്പിച്ചുയെന്ന പരാതിയില്‍
മറ്റൊരു കേസ് മേല്‍പ്പറമ്പ് പോലീസിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018- 19 വര്‍ഷത്തില്‍ പിതാവും 2024 ല്‍ മാതൃ സഹോദരനും
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് യുവാവും പീഡിപ്പിച്ചു എന്നാണ് കേസ്. അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാതൃ സഹോദരന്‍ വിദേശത്താണ്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. 16 വയസ്സുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ 17 വയസുകാരനെതിരെ മറ്റൊരു പോക്‌സോ കേസും അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്തു. 16 കാരി പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

error: Content is protected !!