കാഞ്ഞങ്ങാട് : പടിഞ്ഞാറേക്കര ജനശ്രീ യൂണിറ്റുകളുടെ സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി. യൂണിറ്റുകളുടെ സംഗമവും ഓണക്കിറ്റ് വിതരണവും ജനശ്രീ സുസ്ഥിര വികസന മിഷന് ജില്ലാ ട്രഷറര്‍ സുധര്‍മ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് വി കുഞ്ഞമ്പു ആദ്ധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി എന്‍ വി ബാലചന്ദ്രന്, പി ചന്ദ്രന് നായര്‍, ഇ ഉഷ , ഇ വി ശ്രീവിദ്യ, യു നന്ദകുമാര്‍, എന്‍ വി അശോകന്, യു ലക്ഷ്മിക്കുട്ടി, പി അംബുജാക്ഷി എന്നിവര്‍പ്രസംഗിച്ചു.
