പയ്യന്നൂര്‍: മയക്കുമരുന്നു കേസില്‍ എക്‌സൈസ് അറസ്റ്റു ചെയ്തിരുന്ന ബുള്ളറ്റ് ലേഡിയെ പിറ്റ് എന്‍. ഡി പി സ് നിയമപ്രകാരം ബാംഗ്ലൂരില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി നിഖിലയെ (30) യാണ് അറസ്റ്റു ചെയ്തത്. കേരള എ.ടി.എസിന്റെയും ബംഗ്ലൂരു പോലീസിന്റെയും സ ഹായത്തോടെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍എസ്. സതീഷും സംഘവും കഴിഞ്ഞ ദിവസം ബം ഗ്ലുരില്‍ വെച്ച് അറസ്റ്റു ചെയ്തത്. തുടര്‍ച്ചയായി മയക്കുമരുന്നു
കേസില്‍ പിടിയിലായ സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു വനിതയെ പിറ്റ് എന്‍.ഡി. പി. എസ് നിയമ പ്രകാരം അധികൃതര്‍ കരുതല്‍ തടങ്കലില്‍ വെക്കുന്നത്. യുവതിയെ ഇന്ന് രാവിലെ എക്‌സൈസ് സംഘം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
