വില്പനക്ക് കൊണ്ടുപോയി കാര്‍ തിരിച്ചു നല്‍കിയില്ല; രണ്ടു പേര്‍ക്കെതിരെ കേസ്

അമ്പലത്തറ: വില്പനയ്ക്കായി കൊണ്ടുപോയ കാര്‍ തിരികെ നല്‍കുകയോ വാഹനത്തിന്റെ വിലയോ നല്‍കാതെ വഞ്ചിച്ചുവെന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു.
അമ്പലത്തറ സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് റസീമിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശി ടി. മുനീര്‍ (29), ചിത്താരി മുക്കൂട് സ്വദേശി ഇബ്രാഹിം ബാദുഷ (40) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വാഹന ബിസിനസ് നടത്തുന്ന പരാതിക്കാരന്റെ ഉടമസ്ഥതയിലുടെ എച്ച്.ആര്‍. 26.ഡി.2.6701 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ പ്രതികള്‍ 2025 മാര്‍ച്ച് 3 ന് വില്പനക്കായി കൊണ്ടു പോകുകയും നാളിതു വരെയായി വാഹനമോ വാഹനത്തിന്റെ വില യായ 4,60,000 രൂപയോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ്കേസെടുത്തത്.

error: Content is protected !!