ജില്ലാ പി.എന്‍. പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്’ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെ.പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു; കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അനൗപചാരിക വിദ്യാഭ്യാസ രംഗത്തും ഗ്രന്ഥശാലാ രംഗത്തും കേരളത്തിന് ദിശാബോധം നല്‍കിയ പി എന്‍ പണിക്കരെ അധികാരികള്‍ വിസ്മരിച്ചപ്പോഴും ഉചിതമായ സ്മാരകങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കിയ നേതാവാണ് കെ.പി. കുഞ്ഞിക്കണ്ണനെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പി.എന്‍. പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്’ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച സ്ഥാപക പ്രസിഡണ്ട് കൂടിയായ കെ.പി കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിച്ച അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. സംഘം പ്രസിഡണ്ട് സി. സുകുമാരന്‍ ആദ്ധ്യക്ഷം വഹിച്ചു. അഡ്വ. പി.കെ. ചന്ദ്രശേഖരന്‍, എം. കുഞ്ഞികൃഷ്ണന്‍,, പ്രവീണ്‍ തോയമ്മല്‍, സുകുമാരന്‍ ഉദയമംഗലം, മുങ്ങത്ത് രവി, എം. കൃഷ്ണന്‍, ടി തമ്പാന്‍, ശോഭനമണ്ഡപം, അംബിക വി.വി എന്നിവര്‍ സംസാരിച്ചു. കാവുങ്കാല്‍ നാരായണന്‍ സ്വാഗതവും എം. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!