പെരിയ കൊലക്കേസ്: കെ മണികണ്ഠനെ ആറു വർഷത്തേക്ക് അയോഗ്യനാക്കി

കാഞ്ഞങ്ങാട്:യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ  കൃപേഷിനെയും ശരത് ലാലിൻ്റെയും കൊലപാതക കേസിലെ പതിനാലാം പ്രതിയും അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  കെ മണികണ്ഠൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
ഈ കാലയളവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. അയോഗ്യനാക്കും മുന്നേ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും കഴിഞ്ഞ മാസംമണികണ്ഠൻ രാജിവെച്ചിരുന്നു. കേസിൽ മണികണ്ഠൻ ഉൾപ്പെടെ നാലു പേരെ കൊച്ചി സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന് മണികണ്ഠൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കോൺഗ്രസിലെ എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണി പരാതി നൽകിയിരുന്നു.ഇരട്ട കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ മണികണ്ഠൻ. പോലീസ് കസ്റ്റഡിയിൽനിന്നു
പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് സിപിഎം നേതാക്കളായ കെ.വി.കുഞ്ഞിരാമൻ, കെ.മണികണ്ഠ‌ഠൻ, വെളുത്തോളി രാഘവൻ, കെ.വി ഭാസ്കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്

error: Content is protected !!