കാഞ്ഞങ്ങാട് : ഇന്നലെ രാത്രി കുകുശാല്നഗര് കടിക്കാലിന് സമീപം ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സ്വദേശമായ ആലക്കോട്ടേക്ക് കൊണ്ടുപോയി.ആലക്കോട് ഉദയഗിരി കെട്ടില വീട്ടില്‍ ബിനു – അജിത ദമ്പതികളുടെ മകന് അഭി കെ. ബിനു (20)
ഞായറാഴ്ച രാത്രി 7.45 നാണ് മംഗലാപുരത്തേക്ക് പോകുവായിരുന്ന പരശുറാം എക്സ്പ്രസ്സ് ട്രെയിന്‍ തട്ടി മരിച്ചത്. അപകടം നടന്ന ഉടനെ അഭിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തലക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ മരണം സംഭിവിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെ ഹോസ്ദുര്‍ഗ് സബ്ബ് ഇന്‍സ്പെക്ടര്‍ ടി അഖിലില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്കും കൊണ്ടു പോയി. സഹോദരന്:ജിബിന്‍.
