കാഞ്ഞങ്ങാട് : വിദ്യാലയത്തിലെ വായനാ വാരാചരണ പരിപാടികളുടെ ഭാഗമായി മയില്‍പ്പീലി മാസികയുടെ അക്ഷര മധുരം പദ്ധതിയില്‍ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ എല്‍.ഐ .സി കാഞ്ഞങ്ങാട് ഹയര്‍ഗ്രേഡ് അസിസ്റ്റന്റ് യു.പി.ജയചന്ദ്രന് വിദ്യാമന്ദിരം പ്രിന്‍സിപ്പാള്‍ എച്ച് ഭവ്യാ സന്തോഷ്ന് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ബാലഗോകുലം ഹൊസ്ദുര്‍ഗ് താലൂക്ക് ട്രഷറര്‍ മുരളീകൃഷ്ണന്റെ അധ്യക്ഷനായി. ബാലഗോകുലം ജില്ലാ ജോയിന്റ് സെക്രട്ടറി ജയരാമന് മാടിക്കാല്‍, ഗോകുലജില്ലാ സെക്രട്ടറി സുരേഷ് പി പടിഞ്ഞാറെക്കര എന്നിവര്‍ മയില്‍പ്പീലി മാസികയുടെ പ്രാധാന്യത്തെപ്പറ്റിസംസാരിച്ചു.
