മൂന്നാംമൈല്‍ സാരഥി കലാ സാംസ്‌കാരിക കേന്ദ്രം അനുമോദന സദസ് സംഘടിപ്പിച്ചു

മൂന്നാംമൈല്‍: സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍എസ്എസ്എല്‍സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ്
പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അനുമോദന സദസ്സ് ‘മികവ് ‘ സംഘടിപ്പിച്ചു.  ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു. സാരഥി കലാ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി നവീഷ് അദ്ധ്യക്ഷത വഹിച്ചു.
പൂതങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ബാബു അഞ്ചാംവയല്‍ മുഖ്യാതിഥിയായി. ബി.സ്മാര്‍ട്ട് അബാക്കസ് സംസ്ഥാന തല പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഹരികൃഷ്ണനെ അനുമോദിച്ചു. സാരഥി കലാ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി മണികണ്ഠന്‍ എ വി സ്വാഗതവും, ട്രഷറര്‍ ശ്രീജിത്ത് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!