കാഞ്ഞങ്ങാട് :കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നുംതരിശായ കിടക്കുന്ന പാടങ്ങളില്‍ കൃഷി ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കണമെന്നും കര്‍ഷക സംഘം അജാനൂര്‍ ഫസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ ജില്ലാ ട്രഷറര്‍ പി ആര്‍ ചാക്കോ സമ്മേളനംഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വിശ്വനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ വി ബിജു രക്തസാക്ഷി പ്രമേയവും വി നാരായണന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് മുതിര്‍ന്ന കര്‍ഷക കെവി ലക്ഷമി പതാക ഉയര്‍ത്തി. കര്‍ഷകരായ രാമകൃഷ്ണന്‍ കാരണവര്‍, കാറ്റാടി കല്യാണിഅമ്മ, കനത്താടന്‍ ഭാസ്‌കരന്‍ , ബാലന്‍ വട്ടകുണ്ട്, തമ്പാന്‍ കിഴക്കേ വെള്ളിക്കോത്ത്, രാധ ചെരിച്ചല്‍ എനിവരെ സമ്മേളനം ആദരിച്ചു. കര്‍ഷക സംഘം ഏരിയ കമ്മിറ്റിയംഗങ്ങളായ മനോജ് കാരക്കുഴി, സന്തോഷ് കാറ്റാടി അഡ്വ: ഗംഗാധരന്‍ , സി പി ഐ .എം അജാനൂര്‍ ഫസ്റ്റ് ലോക്കല്‍ സെക്രട്ടറി എം വി രാഘവന്‍ മഹിള അസോസിയേഷന്‍ വില്ലേജ് കമ്മിറ്റിയംഗം കെ മീന , കെ എസ് കെ ടി യു വില്ലേജ് പ്രസിഡന്റ് കെ സതി, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ടി സുഭാഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി വി ബാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ വിശ്വനാഥന്‍ (സെക്രട്ടറി), കെ വി ബിജു (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി കെവി ലക്ഷ്മി, കെ രാമചന്ദ്രന്‍ , ജോ.സെക്രട്ടറിമാരായി ഒ കെ പുരുഷോത്തമന്‍, വി നാരായണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
