ശ്രീ കൃഷ്ണജയന്തി – ബാലദിനം: ആഘോഷ സമിതി രൂപീകരിച്ചു

ബോവിക്കാനം: മുളിയാര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷ സമിതി രൂപീകരിച്ചു.
സഹകാര്‍ ഭാരതി ജില്ലാ സംഘടനാ പ്രമുഖ് അശോക് ബാഡൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ബാലഗോകുലം പ്രസിഡണ്ട് കെ മധുസൂദനന്‍ ചിപ്ലിക്കയ അധ്യക്ഷത വഹിച്ചു. കരുണാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. ബാലഗോകുലം സെക്രട്ടറി എം സി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു ഭാരവാഹികളായി പി ജയകൃഷ്ണന്‍ മാസ്റ്റര്‍ (ആഘോഷ പ്രമുഖ് ), ഇ. ഗിരീഷ് കാനത്തൂര്‍ (ആഘോഷസമിതി പ്രസിഡന്റ്) , എം ആര്‍ രതീഷ് (മുഖ്യകാര്യദര്‍ശി) , രാമദാസ് മുണ്ടക്കൈ, (ഖജാന്‍ജി) തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ ഉള്‍പ്പെടെ 201 അംഗ കമ്മിറ്റി രൂപീകരിച്ചു.

 

error: Content is protected !!