കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന 21-ാം സാര്‍വ്വജനിക ശ്രീ ഗണേശോത്സവം (വിനായക ചതുര്‍ത്ഥി) ആഘോഷത്തിന് മുന്നോരുക്കം തുടങ്ങി. ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ബ്രോഷര്‍ പ്രകാശനവും ആദ്യ ഫണ്ട് സ്വീകരിക്കല്‍ ചടങ്ങ് നടന്നു. ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രം ട്രഷറര്‍ എച്ച് എസ് സുരേഷില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശശിധരറാവു ആദ്യ ഫണ്ട് ഏറ്റുവാങ്ങി. അഡ്വ.പി.അരവിന്ദന്‍,കെ.കെ. മിനി എന്നിവരും ഗണേശ വിഗ്രഹ ഒരുക്കുന്നതിനുള്ള ഫണ്ട് കെ വി സുകന്യയും
കൈമാറി. സമിതി പ്രസിഡന്റ് കെ.വി.ലക്ഷമണന്‍, സെക്രട്ടറി ബി.ഗുരുദത്ത് റാവു, ട്രഷറര്‍ പി. മുരളിധരന്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍
എച്ച് ആര്‍ അരുണ്‍ കുമാര്‍ കുശാല്‍നഗര്‍ സ്വാഗതം പറഞ്ഞു.
