ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍; ബദിയടുക്ക സ്വദേശി എം.ഹക്കീമിനെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ. ടി അഖിലും സംഘവും അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് പരിസരത്ത് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ബദിയടുക്ക വിദ്യാഗിരി സ്വദേശി എം.ഹക്കീം (28) നെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ ടി . അഖിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 3.00 ഗ്രാം ഹാഷിഷ് ഓയിലടങ്ങിയ ഡപ്പി ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ ബാഗുമായി നടന്ന് വരികയായിരുന്ന യുവാവ് പോലീസിനെ കണ്ടപ്പോള്‍ നിര്‍ത്തിയിട്ട കാറിനിടയില്‍ മറഞ്ഞ് നില്‍ക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. പോലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ എ വി രാഗേഷ്, പി ഷിജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ രാജ്, ഡ്രൈവര്‍ വിനീത് രാജന്‍ എന്നിവരും  ഉണ്ടായിരുന്നു.

error: Content is protected !!