തൃക്കരിപ്പൂര്‍ :പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19-നായിരുന്നു മാണിയൂര്‍ അഹമ്മദ് മുസ്ലിയാരുടെ ജനനം. പണ്ഡിതനും സൂഫി വര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയുംമകനാണ്.
