കാഞ്ഞങ്ങാട് : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന രാജീവന്‍ കാഞ്ഞങ്ങാടിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി യുവകലാസാഹിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കലാലയ ചെറുകഥ പുരസ്‌കാരത്തിന് എയ്ഞ്ചല്‍ മരിയ സെബാന്‍ അര്‍ഹയായി. ‘പ്രേതകല്യാണം’ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചത്. കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയായ എയ്ഞ്ചല്‍ കാസര്‍കോട് ജില്ലയിലെ പനത്തടി സ്വദേശിയാണ്. അമ്മ രാജി തോമസ് അച്ഛന്‍ സെബാന്‍ കെ എസ് മാധവന്‍ പുറച്ചേരി, പത്മനാഭന്‍ ബ്ലാത്തൂര്‍, ഷെറീഫ് കുരിക്കള്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.
രാജീവന്‍ കാഞ്ഞങ്ങാടിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 29ന് കാഞ്ഞങ്ങാട് എംഎന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് പുരസ്‌കാരംവിതരണംചെയ്യും.
