ഒടയംചാല്‍: റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം ഒടയംചാല്‍ ചെറുപുഴ പിഡബ്ല്യുഡി റോഡിലെ കോളിയാര്‍ ജംഗ്ഷന് അപകട കേന്ദ്രമാകുന്നു ഒടയംചാല്‍ മുതല്‍ ഇടത്തോട് വരെയുള്ള റോഡ് നവീകരിച്ചതിനു ശേഷം ദിനംപ്രതിയെന്നോണം അപകടങ്ങള്‍ നടക്കുകയാണ് റോഡ് നവീകരണവും ബി എം ബി സി ടാറിങ്ങും നടത്തിയതിനുള്ള അപാകത മൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. അന്യസംസ്ഥാന തൊഴിലാളി അടക്കം രണ്ടുപേര്‍ക്ക് കഴിഞ്ഞവര്‍ഷം ഇവിടെ നടന്ന അപകടത്തില്‍ ജീവന് പൊലിഞ്ഞു . നിരവധി പേര് അപടകത്തില്‍ കിടപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട അധികാരികളുടെ മുമ്പില്‍ പലതവണ പരാതികള്‍ ഉന്നയിച്ചിട്ടും കേട്ടഭാവം പോലും നടിക്കുന്നില്ല. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിശോധിച്ചു ശാസ്ത്രീയമായി അപകടങ്ങള്‍ തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം.വി.ജഗന്നാഥ് അധികാരികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി.
ഒടയംചാല്‍ ചെറുപുഴ റോഡിലെ കോളിയാര്‍ വളവില്‍ അപകടം നിത്യസംഭവമായി
