കവര്‍ച്ച കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി; പോലീസ് പിന്തുടര്‍ന്ന് പിടികൂടി

ബേക്കൽ : കുടുംബശ്രീയുടെ കട കുത്തി തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി. പ്രതിയെ പോലീസ് പിന്തുടർന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നു പിടികൂടി. തച്ചങ്ങാട് സ്വദേശി മുഹമ്മദ് സഫ്വാൻ (20) ആണ് ഈ സാഹസത്തിന്
മുതിർന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഹാജരാക്കിയ പ്രതിയെ കോടതിറിമാൻഡ് ചെയ്തു.

ച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിന്റെ കോമ്പൗണ്ടിനകത്തുള്ള പള്ളിക്കര ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് യൂണിറ്റ് നടത്തി വരുന്ന മാ കെയറിലാണ് പ്രതി
കവർച്ച നടത്തിയത്. ഷോപ്പിൻ്റെ മുൻ വശത്തുള്ള ഗ്ലാസ് ക്യാബിൻ കുത്തി പൊളിച്ചാണ് കവർച്ച. ബോക്‌സിൽ സൂക്ഷിച്ചിരുന്ന 1000 രൂപ വിൽപ്പനക്ക് സൂക്ഷിച്ച ഗ്രോസറി സാധനങ്ങൾ ഉൾപെടെ കാൽ ലക്ഷം രൂപയുടെ കവർച്ച നടന്നു. ട്രസീന ധനഞ്ജയന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് സി.സി.ടി വി ക്യാമറ ഉൾപെടെ പരിശോധിച്ചായിരുന്നു പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖകൾ തയാറാക്കുന്നതിനിടെ പ്രതി സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉടൻ തന്നെ പോലീസും പിന്നാലെ കുതിച്ചു. നാട്ടുകാരെയും വിവരം അറിയിച്ചു. കോട്ടിക്കുളം ബസ് സ്റ്റോപ്പിനടുത്ത് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്നും രാത്രി തന്നെ പോലീസിന് പ്രതിയെ പിടികൂടാനായി. പ്രതിക്കെതിരെ കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിന് മറ്റൊരു കേസും റജിസ്ട്രർ ചെയ്തു‌. പ്രതിയുടെ പേരിൽ നേരത്തെ രണ്ട് മോഷണ കേസുകൾ കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!