കാഞ്ഞങ്ങാട് :മയക്കുമരുന്നായ എം ഡി എം കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍ . ജില്ലയില്‍ ലഹരി വില്പനക്കാരെ പിടികൂടുന്നതിന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഏപ്രില്‍ 25 ന് കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാജഹാന് അബൂബക്കര്‍(41), അജാനൂര്‍ കടപ്പുറം സ്വദേശി നൗഷാദ് പി എം(37 ) എന്നിവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ എംഡിഎ പിടികൂടിയിരുന്നു. ഷാജഹാന്റെ വീട്ടില്‍ നിന്നും ഇയാള്‍ ഉപയോഗിച്ചുവരുന്ന പാന്റിലും സോക്സിലും സൂക്ഷിച്ച 3.610 ഗ്രാം എംഡിഎംഎയും, നൗഷാദിന്റെ വീട്ടില്‍ നിന്നും 1.790 ഗ്രാം എംഡിഎംഎ, 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇരു പ്രതികളും ഓടി രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കായി ഹോസ്ദുര്‍ഗ് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇവര്‍ മാംഗ്ലൂരിലും ഗോവയിലും
ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷാജഹാന് അബൂബക്കറെ മംഗലാപുരം ജ്യോതി സര്‍ക്കിളിന് സമീപത്ത് നിന്നും നൗഷാദ് ഗോവയില്‍ നിന്നും ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അറസ്റ്റ് ചെയ്തു.
ഇരുവരും സമാനമായ നിരവധി കേസുകളില്‍ പ്രതികളാണ്. സബ് ഇന്‍സ്പെക്ടര്‍മാരായ ടി.അഖില്‍, വരുണ്‍, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ടി അനില്‍, ജ്യോതിഷ് , നികേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ സമര്‍ത്ഥമായി പിടികൂടിയത്.
മയക്കുമരുന്ന് കേസ്: ഒളിവില്‍ പോയ കാഞ്ഞങ്ങാട് സ്വദേശികള്‍ ഗോവയിലും മാംഗ്ലൂരിലും പിടിയില്‍
