കാഞ്ഞങ്ങാട് : യോഗ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗാചാര്യന്‍ കെ എന്‍ ശംഭു നമ്പൂതിരിക്ക് കാഞ്ഞങ്ങാട് സ്‌നേഹാദരം നല്‍കി. കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഹോട്ടല്‍ നടന്ന ചടങ്ങ് തൃക്കരിപ്പൂര്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി.പുതിയ തലമുറ വഴി തൊറ്റിപോകാതിരിക്കാന്‍ യോഗക്ക് സാധിക്കും. യുവതി – യുവാക്കള്‍ കൂടുതല്‍ പേര്‍ യോഗാ പഠിക്കാന്‍ രംഗത്ത് വരണമെന്ന്
എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷനായി. സംഘാടക സമിതി ട്രഷറര്‍ എം. കൃഷ്ണന്‍ പരിചയഭാഷണം നടത്തി.
യോഗ / വ്യായാമ ഉപകരണങ്ങള്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ് മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ശോഭന, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ വേണു ഗോപാലന്‍, അഡ്വ. പി. അപ്പുകുട്ടന്‍,
ഗ്രാമപഞ്ചായത്ത് വൈ പ്രസിഡന്റ് കെ സബീഷ്, വി.കമ്മാരന്‍, പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍, അഡ്വ കെ രാജ്‌മോഹന്‍ , ജന്മദേശം പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനം, സംഘാടക സമിതിരക്ഷാധികാരിയായ , സി മുഹമ്മദ് കുഞ്ഞി, ടി പി കുഞ്ഞിക്കണ്ണന്‍, പി എം ഹസൈന്‍ ഹാജി, ഇ.വി സുധാകരന്‍, വിജയന്‍ ഓനിഡ എന്നിവര്‍ സംസാരിച്ചു.യോഗാചാര്യന്‍ ശംഭു നമ്പൂതിരി മറുപടി പ്രസംഗം നടത്തി. സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ വി വിജയന്‍ സ്വാഗതം പറഞ്ഞു. തുടന്ന് യോഗ ക്ലാസ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും യോഗാഡാന്‍സും നടക്കും.
