പെരിയ : തരിശുപാടത്ത് നെല്‍കൃഷിയുമായി പരപ്പക്കെട്ട് ശ്രീ വയനാട്ട്കുവേന്‍ ദേവസ്ഥാനം. ദേവസാനത്തിന്റെയും , ദേവസാന രക്ഷാധികാരി പി ഗംഗാധരന്‍ നായര്‍ പരപ്പകെട്ട് എന്നിവരുടെ നടക്കം 4 ഏക്കറയോളം തരിശ് ഭൂമിയിലാണ് നെല്‍കൃഷിയിറക്കുന്നത്. ഞാറു നടീല്‍ ഉത്സവം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ സി കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡന്റ് പ്രമോദ് പെരിയ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്തിയാണി കൃഷ്ണന്‍ ,ക്ഷേത്ര രക്ഷാധികാരി പി ഗംഗാധരന്‍ നായര്‍ പരപ്പക്കെട്ട് , പെരിയ കൃഷി ഓഫിസര്‍ കെ ജയപ്രകാശ് , അസിസ്റ്റന്റെ കൃഷി ഓഫിസര്‍ കെ മണികണ്ഠന്‍ , സുനില്‍ മൂന്നാം കടവ് കുഞ്ഞികണ്ണന്‍ ബദിര കടവ് , തമ്പാന്‍ നായര്‍ പരപ്പ കെട്ട് ,ഭാസ്‌ക്കരന്‍ മൂരിയാനം , മണികണ്ഠന്‍ മിന്നുംകുളം പത്മനാഭന്‍ നായര്‍, ഷൈനി കുഞ്ഞമ്പു ,ഉര്‍മ്മിള പരപ്പകെട്ട്, ഉമ ചരിമ്പപാറ എന്നിവര്‍സംസാരിച്ചു.
