നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാ വാരാഘോഷം ആരംഭിച്ചു

നീലേശ്വരം : വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായന വാരത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ മണികണ്ഠദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷാജി പി, വിനീത എം കെ, അനുരാധ വിഇ, ശ്രീജിഷ കെടി, രാജേശ്വരി കെ പി എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ എം വി സ്വാഗതവും, അരുന്ധതി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!