വെള്ളരിക്കുണ്ട്: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സിപിഐഎം പരപ്പ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ പ്രതിഷേധ റാലിയും സദസ്സും സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം വിനോദ് പന്നിത്തടത്തിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. രമണി രവി ,എം ബി രാഘവന്‍ , ഗിരീഷ് കാരാട്ട്, രമണി ഭാസ്‌കരന്‍ , സി.വി മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി എ ആര്‍ രാജു സ്വാഗതം പറഞ്ഞു.
