കാഞ്ഞങ്ങാട് : യോഗ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന യോഗാചാര്യന് കെ എന്‍ ശംഭു നമ്പൂതിരി ക്ക് കാഞ്ഞങ്ങാട് സ്നേഹാദരം നല്കുന്നു.
21 ന് ഉച്ചക്ക് 2:30ന് കാഞ്ഞങ്ങാട്എമിറേറ്റ്സ് ഹോട്ടല്‍ നടന്ന ക്കുന്ന ചടങ്ങ് തൃക്കരിപ്പൂര്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്മാന് ഐശ്വര്യ പകുമാരന് അധ്യക്ഷനാവും.യോഗ / വ്യായാമ ഉപകരണങ്ങള്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്യും.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് ഐഎഎസ് മുഖ്യാതിഥിയാകും.സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേര് ആശംസകള്‍ നേരും യോഗാചാര്യന് ശംഭു നമ്പൂതിരി മറുപടി പ്രസംഗം നടത്തും. സംഘടയ സമിതി ജനറല്‍ കണ്‍വീനര്‍ ഇവി വിജയന് സ്വാഗതവും ട്രഷറര്‍ എം കൃഷ്ണന് നന്ദിയും പറയും. തുടര്‍ന്ന് യോഗ ക്ലാസ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും യോഗാ ഡാന്‍സും നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായിപുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന് നല്കി പ്രകാശനം ചെയ്തു. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ ഐശ്വര്യ കുമാരന്,ഇ.വി വിജയന്, എം. കൃഷ്ണന്,കെ എന്‍ ശംഭു നമ്പൂതിരി, , സി മുഹമ്മദ് കുഞ്ഞി, ടി പി കുഞ്ഞിക്കണ്ണന്, എം.ജി. പുഷ്പ, പി എം ഹസൈന് ഹാജി, ഇ.വി സുധാകരന്, എം വി.രാഘവന്,മാധവന് മാസ്റ്റര്‍ എന്നിവര്‍സംബന്ധിച്ചു.
