ഒരു രാത്രി മുഴുവന്‍ കിണറ്റില്‍; കരിവേടകം ചുഴുപ്പില്‍ തോട്ടത്തില്‍ ജയന് ഇത് രണ്ടാം ജന്മം

കുറ്റിക്കോല്‍ : ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ വീണ് കിടന്ന കരിവേടകം ചുഴുപ്പില്‍ തോട്ടത്തില്‍ ജയന് ഇത് രണ്ടാം ജന്മം. ഇന്നലെ രാത്രിയില്‍ റോഡ് വശത്തെ ആള്‍മറയില്ലാത്ത ഉപയോഗ്യ ശൂന്യമായ കിണറ്റിലാണ് ജയന്‍ വീണത്. ഇന്ന് രാവിലെ ഇതുവഴി നടന്ന് പോയ യാത്രക്കാര്‍ കിണറ്റില്‍ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് യുവാവ് കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ടത് . ഉടന്‍ വാര്‍ഡ് മെമ്പര്‍ ജോസ് പാറത്തട്ടേലിനെ വിവരം അറിയിക്കുകയും കുറ്റിക്കോല്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ജയനെ പുറത്തെടുക്കുകയും ചെയ് തു . തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

error: Content is protected !!