പെരിയ :ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കാസര്‍കോട് പെരിയയില്‍ വച്ച് നടക്കുന്ന സംസ്ഥാന ഇന്റര്‍പോളി നാടകോത്സവം ഉദുമ നിയോജക മണ്ഡലം എം എല്‍ എ സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഇന്റര്‍ പോളി യൂണിയന്‍ ചെയര്‍മാന്‍ വി എം അന്‍സില്‍ അധ്യക്ഷനായി.പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് കിഴാറ്റുര്‍ മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ രാജ്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഋഷിത സി പവിത്രന്‍,യൂണിയന്‍ വൈസ് ചെയര്‍മാന്‍ സിനോജ്,ലേഡീ വൈസ് ചെയര്‍മാന്‍ ആവണ്യ,ജോയിന്‍ സെക്രട്ടറി ബിപിന്‍, യൂണിയന്‍ ട്രഷറര്‍ പ്രമോദ്,വാര്‍ഡ് മെമ്പര്‍ അശോകന്‍,അബ്ദുള്‍ റഷീദ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.യൂണിയന്‍ ജനറല്‍ സെക്രട്ടറി വൈഷ്ണ സ്വാഗതവും സങ്കടകസമിതി ജനറല്‍ കണ്‍വീനര്‍ കെ പ്രണവ് നന്ദിയുംപറഞ്ഞു
