ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1994- 95 എസ് എസ് എല്‍ സി കൂട്ടായ്മയായ ഒപ്പോലയുടെ നേതൃത്വത്തില്‍ നടക്കുന്ന അനുമോദനം 22 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദുമ വ്യാപാരഭവനില്‍ നടക്കും. എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളേയും
എല്‍ എസ് എസ് , യു എസ് എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കള്‍ക്കാണ് അനുമോദനം . ഉദുമ സ്‌കൂളിലെ പൂര്‍വ്വ അധ്യാപകന്‍ പ്രഭാകരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് ബഷീര്‍ പാക്യാരഅധ്യക്ഷനാകും.
