ചന്തേര : രാത്രികാല വാഹന പരിശോധനയില്‍ ലോറിയില്‍ കടത്തിയ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പിലിക്കോട് ദേശീയ പാത മട്ടലായി പെട്രോള്‍ പമ്പിന് സമീപം വച്ച് ഇന്ന് പുലര്‍ച്ചെ 2.30 ന് കാസര്‍കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 14 എ എഫ്
4052 നമ്പര്‍ ലോറിയില്‍ നിന്ന് ചന്തേര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാക്കില്‍ നിറച്ച 2600 പാക്കറ്റ് പാന്‍ മസാല ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ മധൂര്‍ ഉളിയത്തടുക്ക ജയ് മാതാ സ്‌കൂള്‍ സമീപം താമസിക്കുന്ന
എ വി സമീര്‍ (40), ആരിക്കാട് സ്വദേശി ബി.സിദ്ദിഖ് (38)എന്നിവരെ അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തില്‍ എസ്‌ഐക്ക് പുറമെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഹോംഗാര്‍ഡ് രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
